നിങ്ങളുടെ കമ്പ്യൂട്ടറിനെ ബാധിക്കുന്ന പ്രധാന മാല്‍വേര്‍ അറ്റാക്കുകളെ കുറിച്ച് അറിയുക..
കഴിഞ്ഞ കുറച്ചു കാലങ്ങളായി സൈബര്‍ ലോകത്ത് മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുകയാണ്. സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കൂടിവരുന്ന ഈ അവസരത്തില്‍ അവയിലും മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുന്നതായാണ് പ്രമുഖ ആന്റി വൈറസ് കമ്പനികള്‍ പറയുന്നത്.
ബൂലോകത്തിന്റെ വായനക്കാര്‍ക്കായി കുറച്ചു മാല്‍വേറുകളെയും അവയുടെ വ്യാപനത്തെ പറ്റിയും എവിടെ കുറിക്കുന്നു.
AutoRun malware
സൈബര്‍ ലോകത്ത് അത്രയധികം പ്രചാരത്തിലുള്ള മാല്‍വേര്‍ ആണ് ഓട്ടോ റണ്‍ മാല്‍വേര്‍ . ഇത് പ്രധാനമായും പരക്കുനത് പെന്‍ െ്രെഡവ് / മെമ്മറി കാര്‍ഡ് വഴിയാണ് . പതിവ് പോലെ ഇതും വിന്‍ഡോസ് പിസികളില്‍ മാത്രമാണ് ബാധിക്കുനത് . മൈക്രോസോഫ്ട് ഇതിനുള്ള സെക്യൂരിറ്റി അപ്‌ഡേറ്റ് ഇറക്കിയിട്ടുണ്ടെങ്കിലും ഇവ ഇപ്പോഴും ഇന്‍സ്റ്റാള്‍ ചെയ്യാത്ത പിസികളില്‍ കൂടി പരക്കുന്നുണ്ട് . 2013 ല്‍ ഇതിന്റെ ഒരു പുതിയവകഭേദം പുറത്തിറങ്ങി ഇവ ജാവാസ്‌ക്രിപ് വെംസ് ആണ് ഓട്ടോ റണ്‍ ഫങ്ങ്ഷനാലിറ്റി ഉപയോഗപ്പെടുത്തി പരക്കുന്നവയാണ്. ഇവയെ പൂര്‍ണ്ണമായും കളയുവാന്‍ സാധിക്കുകയില്ല
Rootkits
എന്ന മാല്‍വേറിന്റെ പ്രത്യേകത എന്തെന്നാല്‍ ഇവ പിസിയില്‍ കടന്നുകൂടിയാല്‍ കണ്ടു പിടിക്കാന്‍ സാധിക്കില്ല. പ്രധാനപ്പെട്ട റിമുവല്‍ ടൂളുകള്‍ കൊണ്ടൊന്നും ഇവയെ കളയാന്‍ സാധിക്കില്ല . എപ്പോഴും ആക്രമണകാരിയായിരിക്കും പക്ഷെ ഇവ മാറ്റ് മാല്‍ വെറുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക ഉദാ കീ ലോഗ്ഗര്‍, പാസ്സ്‌വേര്‍ഡ് സ്റ്റീലര്‍. ഇവയുടെ പ്രധാന ജോലി എന്തെന്നാല്‍ ബാധിച്ചിരിക്കുന്ന പിസിയെ ബോട്ട് നെറ്റുമായി ബന്ധിപ്പിക്കുക എന്നതാണ്
Ransomware
Ransomware എന്നാല്‍ അത് ഉപയോഗിക്കുന്ന ആളുടെ സിസ്റ്റം ലോക്ക് ചെയ്യുന്നു പിന്നീട് അണ്‍ ലോക്ക് കോടിനു വേണ്ടി പണം ആവശ്യപ്പെടും . ഇത്തരത്തിലുള്ള മാല്‍വേര്‍ അറ്റാക്കുകള്‍ കൂടി വരുകയാണെന്ന് മക് അഫീ റിപ്പോര്‍ട്ട് . ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ എന്ന വ്യാജേന ആണ് പരക്കുന്നത് അവര്‍ പണം കൈക്കലാക്കുന്നത് അദൃശ്യമായി ഉപയോഗിക്കുന്ന പേമന്റ്‌റ് സര്‍വിസ് മുഖേനയാണ് അതിനാല്‍ ഇതിന്റെ പുറകിലുള്ളവര്‍ നിയമത്തിന്റെ വലയില്‍ നിന്നും രക്ഷപെടുന്നു
മൊബൈല്‍ സ്പൈവേര്‍
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം റോക്കറ്റ് പോലെ കുതിച്ചുയരുന്ന ഈ ഘട്ടത്തില്‍, ഹാക്കര്‍ ഗ്രൂപ്പിന്റെ ശ്രദ്ധ മുഴുവനും ഇവയിലാണ്. ആന്‍ഡ്രോയിഡ് അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന ഫോണ്‌കളിലാണ് ഇവയുടെ ആധിപത്യം. ഫ്രീ ആയി കിട്ടുന്ന അപ്ലിക്കേഷന്‍ ആണ് ഇവയുടെ വാഹകര്‍. ഇവ പലപ്പോഴും ഫോണ്‍ ഉപയോക്താവ് അറിയാത്ത എസ് എം എസ്, കാള്‍ ലോഗ്, കോണ്ടാക്റ്റ് മുതലായവ വിദൂരത്തുള്ള സെര്‍വറില്‍ അയക്കുന്നു. അടുത്തിടെ റഷ്യയിലെ ഒരു ഗ്രൂപ്പ് ഒരു മൊബൈല്‍ സ്പൈവേര്‍ കൊണ്ട് മാസം 7 ലക്ഷം രൂപ വരെ ഉണ്ടാക്കുതായി മക് അഫി റിപ്പോര്‍ട്ട് ചെയ്തിരുന്നു
മാസ്റര്‍ ബൂട്ട് റെക്കോര്‍ഡ് മാല്‍വേര്‍
ഇവയുടെ പ്രധാന പണി എന്താന്നാല്‍ നമ്മുടെ പി സിയുടെ മാസ്റ്റര്‍ ബൂട്ട് റെക്കോര്‍ഡ് മാറ്റി എഴുതി അപകടകരമായ കോഡ് പ്രവര്‍ത്തിപ്പിക്കുക എന്നതാണ് . ഇവ മിക്കവാറും പടച്ചു വിടുന്നത് ഒരു പ്രത്യേക രാജ്യത്തേയോ , കമ്പനി യെയോ ലക്‌ഷ്യമാക്കി ആയിരിക്കും. അടുടിടെ പ്രത്യക്ഷ പ്പെട്ട ഷാമൂണ്‍ എന്നാ മാല്‍വേര്‍ സൗദി യിലെ അറാംകോ എന്ന ഓയില്‍ ഭീമനെതിരെ ആയിരുന്നു. ഇവയുടെ ലക്‌ഷ്യം സെര്‍വറി ലെയും പിസികളിലെയും ഹാര്‍ഡ് ഡിസ്ക് മുഴുവന്‍ മായ്ച്ചു കളയുക എന്നതായിരുന്നു.
ഫിഷിംഗ് അറ്റാക്ക്
ഫിഷിംഗ് എന്നാല്‍ യഥാര്‍ത്ഥ സൈറ്റിനെ പോലെ അതെ രൂപത്തിലും ഭാവത്തിലും വേറെ സൈറ്റ് ഉണ്ടാക്കി ലോഗിന്‍ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ്. ബാങ്കിംഗ്, ഫിനാന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, ചില ഷോപ്പിംഗ് സൈറ്റ് എന്നിവയുടെ ഉപഭോക്താക്കളാണ് ഇവയുടെ പ്രധാന ആക്രമണ ഇരകള്‍. ലോഗിന്‍ വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് അത് ഉപയോഗിച്ച് പണം പിന്‍വലിക്കുക, ഷോപ്പിംഗ്. തുടങ്ങിയവയാണ് ഇതിനു പിന്നിലുള്ളവരുടെ ലക്‌ഷ്യം . അടുത്തിടെ ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട ലോഗിന്‍ വിവരങ്ങള്‍ വെച്ച് ഒരു ഡോക്ടറുടെ ലക്ഷങ്ങള്‍ നഷ്ടമായ വാര്‍ത്ത നാം വായിച്ചിട്ടുണ്ടാകും
ഒരു കമന്റ്