-->

ഗൂഗിള്‍ സെര്‍ച്ച്: നിങ്ങളുടേതും എന്റെതും എന്തുകൊണ്ട് വ്യത്യസ്തം ?




ആളുംതരവും നോക്കി സംസാരിക്കണം എന്ന്ഒരു നാടന്‍ ശൈലിഉണ്ട്, ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ പകിട്ടു നോക്കിയും വന്നിറങ്ങിയ വാഹനത്തിന്റെ വില നോക്കിയും ആളുകളോട് ഇടപഴകുന്നതില്‍ മിടുക്കരായവരുണ്ട്..
ഒരുസ്വതന്ത്ര സമൂഹത്തില്‍ എല്ലാവരും സമന്മാരാണ് എന്ന അടിസ്ഥാന ആശയത്തിന് വിരുദ്ധമാണ് ഇത്. എങ്കിലും സമൂഹത്തില്‍ ഉള്ള ഒരു സാധാരണ കാര്യമായി ഇത് മാറിയിട്ടുണ്ട്. അപ്പോള്‍ യതാര്‍ത്ഥ സമൂഹത്തിന്റെ തന്നെ സൃഷ്ടിയായ ഓണ്‍ലൈന്‍ ലോകത്തിലും സ്ഥിതി വിഭിന്നമാകാന്‍ തരമില്ലല്ലോ.
90 കളില്‍ സേര്‍ച്ച് എന്‍ജിന്‍ അടക്കമുള്ള സാങ്കേതികവിദ്യകളുടെ ശൈശവദശയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരു സമത്വം നിലനിന്നിരുന്നു. അതായത് ഞാനും നിങ്ങളും നടത്തുന്ന സേര്‍ച്ചുകളുടെ റിസള്‍ട്ട് ഒന്നു തന്നെയായിരുന്നു. ഞാനും നിങ്ങളും കാണുന്ന ഓണ്‍ലൈന്‍ ലോകം ഒന്നായിരുന്നു.
എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ചയും ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍മാരുടെ സ്വാധീനവുംഅടക്കം 21ാ നൂറ്റാണ്ടിന്റെ ഓണ്‍ലൈന്‍ ലോകം ശരിക്കും ആഗോളത്തിലുള്ള വികാസത്തെക്കാള്‍ പ്രാദേശികമായ ഒരു ചുരുങ്ങലിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
അതായത് ഞാന്‍ ഒരു പ്രത്യേകവിഷയത്തില്‍ സെര്‍ച്ച് നടത്തിയാല്‍ എനിക്കു കിട്ടുന്ന ഗൂഗിള്‍ റിസള്‍ട്ടിന് എന്റെ അയല്‍വാസി നടത്തുന്ന സെര്‍ച്ചിന്ന് ലഭിക്കുന്ന മറുപടിയുമായി സാമ്യം ഉണ്ടാവില്ല എന്നര്‍ത്ഥം.
ഗൂഗിളിന് മാത്രമല്ല ഈ വ്യക്തിഗത സെര്‍ച്ച് സംവിധാനം ഉള്ളത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ശൃംഖലകളും എന്തിന്, വാര്‍ത്താ വെബ്‌സൈറ്റുകള്‍ പോലും നിങ്ങള്‍ ആര് എന്നതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നു.
അതായത് വിശാലമായ തലത്തിന്‍ ചിന്തിച്ചാല്‍ ഒരു തരം സെന്‍സറിംഗ് ആണ്ഇവരെല്ലാം നടത്തുന്നത്. ഞാന്‍ എന്തു കാണണം, അറിയണം കേള്‍ക്കണം, എന്നെല്ലാം ഗൂഗിള്‍ തീരുമാനിക്കുന്ന അവസ്ഥയാണ്. അതായത് എനിക്ക് നല്ലതുംഎന്നെ സന്തോഷിപ്പിക്കുന്നതും എന്താണ്എന്ന് ഗൂഗിളിന്റെ വെബ്‌സൈറ്റിലുള്ള ഒരു അല്‍ഗോരിതം തീരുമാനിക്കുന്നു.
പ്രത്യക്ഷത്തില്‍ വലിയ കുഴപ്പം ഒന്നും ഇല്ല എന്നു തോന്നുന്ന ഈ പരിപാടിക്ക്ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അതില്‍ ആദ്യത്തേത്‌വിവരങ്ങളുടെ ഒരു എകികൃതമായ രൂപം നമ്മുടെ മുമ്പില്‍ ഇല്ലാതാവുന്നു എന്നതാണ്. സര്‍ച്ച് എന്‍ജില്‍കളുടെയും സോഷ്യല്‍ സൈറ്റുകളുടെയും വ്യാവസായിക താല്‍പര്യങ്ങള്‍ അനുസരിച്ച് മാറി മറയുന്ന വിവരങ്ങളാണ്ഒരു ഉപഭോക്താവ് എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്.
ഫേസ്ബുക്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കാറുണ്ടല്ലോ, നിങ്ങളുടെ പല സഹൃത്തുക്കളുടെയും അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്കിട്ടാറുമില്ല. ശ്രദ്ധിച്ചു നോക്കിയാല്‍ നിങ്ങള്‍ പ്രൊഫൈല്‍ വിസിറ്റ് ചെയ്യാത്ത സുഹൃത്തുക്കളുടെ പ്രൊഫൈല്‍ അപ്‌ഡേറ്റുകള്‍ ആണ് നിങ്ങള്‍ക്ക് ലഭിക്കാത്തത്, അതായത് ഫേസ്ബുക്ക് അല്‍ഗോരിതം കരുതുന്നത് നിങ്ങള്‍ ആരുടെയൊക്കെ ഫേസ്ബുക്ക് പേജില്‍ കുറച്ചു നാളായി പോവുന്നില്ല, അവരൊക്കെ നിങ്ങള്‍ക്ക് വേണ്ടാത്തവര്‍ ആണെന്നാണ്. അതു പോലെ തന്നെ ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങള്‍ക്ക് ആദ്യം കിട്ടുന്ന റിസള്‍ട്ടുകളില്‍ ക്ലിക്ക് ചെയ്യുന്ന ലിങ്ക് എന്താണ് എന്ന് ഗൂഗിള്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് നിങ്ങള്‍ ഗൂഗിള്‍ ആഡ്‌സെന്‍സ് എനേബിള്‍ഡ് ആയ ഏതു വെബ്‌സൈറ്റില്‍ പോയാലും താങ്കളെ അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പിന്‍തുടരുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും.
എന്നെ ഒരാള്‍ പിന്‍തുടരുന്നുണ്ട് എന്ന തോന്നല്‍ ആണ് ഇത്തരം സേര്‍ച്ച് ട്രാക്കിങ്ങുകള്‍ ഉണ്ടാക്കുന്നത് നിങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുള്ള 50 ല്‍ അധികം ഡാറ്റകള്‍ നിങ്ങള്‍ക്കായുള്ള കസ്റ്റമൈസ്ഡ് റിസള്‍ട്ടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ഇതില്‍ നിങ്ങളുടെ ഐപി അഡ്രസ് മുതല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍, ബ്രൌസര്‍ തുടങ്ങിയ വിവരങ്ങള്‍ പരിഗണിച്ചാണ് ഗൂഗിള്‍ നിങ്ങള്‍ക്കു വേണ്ടതെന്ത് എന്ന തീരുമാനത്തില്‍ എത്തുന്നത്.
വ്യക്തികേന്ദ്രീകൃതമായ ഇത്തരം വിവര വിനിമയം ഉപഭോക്താവിന്റെ ഗുണത്തിന് എന്നതിനേക്കാള്‍വിപണിയുടെ താല്‍പര്ങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. പുറത്തു നിന്ന് നോക്കുമ്പോള്‍ ഒരു പരാജയംഎന്ന് പലരുംവിലയിരുത്തുന്ന ഗൂഗിള്‍ പ്ലസ് പോലെയുള്ള സംരഭങ്ങളും ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ അറിയാല്‍ള്ള മാധ്യമം എന്ന നിലയില്‍ ഗൂഗിളിന് പ്രയോജനം ചെയ്യുന്നുണ്ട്. എന്തു വിവരങ്ങള്‍ക്കും ഗൂഗിളിനെ ആശ്രയിക്കുന്ന നമുക്ക്ഇതില്‍ നിന്ന്ഒഴിഞ്ഞു നില്‍ക്കാന്‍ അത്ര എളുപ്പമല്ല.
എന്നാല്‍ കുറച്ചു അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് കിട്ടുന്ന സെര്‍ച്ച് റിസള്‍ട്ട് തന്നെ നിങ്ങള്‍ക്കു കിട്ടും.

നിങ്ങളുടെ ജിമെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്ത് നില്‍ക്കുന്ന സമയത്ത്‌ചെയ്യുന്ന എതൊരു സെര്‍ച്ചിലും ഗൂഗിളിന് നിങ്ങളെക്കുറിച്ച് വളരെയധികം വിവരങ്ങള്‍ അറിയാം, ഈ വിവരങ്ങള്‍ രഹസ്യമായിസൂക്ഷിച്ച് വെയ്ക്കാന്‍ ഗൂഗിള്‍ നിങ്ങളുടെ ഫാമിലി ഡോക്ടര്‍ ഒന്നുംഅല്ലല്ലോ. അതു കൊണ്ട് കഴിയുമെങ്കില്‍ നിങ്ങളുടെ മെയില്‍ ലോഗൌട്ട് ചെയ്യുകയും കുക്കീസ് ക്ലിയര്‍ ചെയ്തതില്‍ ശേഷവും ഗൂഗിള്‍ സേര്‍ച്ച് നടത്തുക.
കഴിയുമെങ്കില്‍ ഗൂഗിള്‍ ക്രോമിന്റെ ലോഗിന്‍ഓപ്ഷന്‍ ഉപയോഗിക്കാതിരിക്കുക. ഗൂഗിളിന്റെ സ്വന്തം ബ്രൌസറിനെക്കാള്‍ ഗൂഗിള്‍ സെര്‍ച്ച് സമയത്ത് മറ്റു ബ്രൌസറുകള്‍ ആണ് നല്ലത്
ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ഗൂഗിളിന്റെ പ്രാധാന്യത്തെ കുറച്ചുകാണിക്കുവാനോ, നിങ്ങളെ ഗൂഗിള്‍ ചൂഷണം ചെയ്യുകയാണ് എന്നോ സമര്‍ത്ഥിക്കാനല്ല ഈ ലേഖനം ഉദ്ദേശിക്കുന്നത്. മറിച്ച് നിങ്ങള്‍ക്കുകിട്ടുന്ന ഗൂഗിള്‍ റിസള്‍ട്ടുകള്‍ ആപേക്ഷികം ആണ് എന്ന് ചിന്തിപ്പിക്കുക മാത്രമാണ് ഉദ്ദേശം ഹാപ്പി ഗൂഗിളിങ്ങ്‌