251 രൂപയ്ക്ക് സ്മാർട്ട്ഫോൺ, വിൽപന തുടങ്ങി...
1 min read
സ്മാർട്ട്ഫോൺ വിപണിയിലെ എല്ലാ റെക്കോർഡുകളും തകർക്കുന്നതാണ് റിങ്ങിങ് ബെല്ലിന്റെ പുതിയ സ്മാർട്ട്ഫോൺ. വിൽപന തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഫോണിന്റെ ഔദ്യോഗിക വെബ്സൈറ്റ് പണിമുടക്കി. നേരത്തെ വന്ന റിപ്പോർട്ടുകൾപ്രകാരം 500 രൂപയ്ക്ക് സ്മാർട്ട്ഫോൺ വിപണിയിൽ എത്തുമെന്നായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് 251 രൂപയ്ക്ക് റിങ്ങിങ് ബെല്ലിന്റെ ഫ്രീഡം 251 ഫോൺ വിപണിയിലെത്തിക്കുമെന്ന് അറിയിച്ചത്.
ലോകത്ത് ഒരു കമ്പനിയും മുന്നോട്ടുവയ്ക്കാത്ത ഓഫറുകളാണ് ഫ്രീഡം 251 എന്ന സ്മാർട്ട്ഫോൺ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഹാൻഡ്സെറ്റ് അത്ര മോശവുമല്ല. 1 ജിബി റാമിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിൽ 8 ജിബി ഇന്റേണൽ സ്റ്റോറെജ് ശേഷിയുണ്ടാകും. പുറമെ 32 ജിബി വരെ ഉയർത്താനും കഴിയും.
3.2 മെഗാപിക്സൽ പിൻ ക്യാമറ, 0.3 മെഗാപിക്സൽ മുൻക്യാമറ എല്ലാം അദ്ഭുതം തന്നെ. ശരാശരി ബാറ്ററി ശേഷിയുമുണ്ട്, 1450 എംഎഎച്ച് ബാറ്ററി ലൈഫ്. ഫ്രീഡം251 ഡോട്ട് കോം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വില 251 രൂപയാണ്. വ്യാഴാഴ്ച രാവിലെ മുതൽ ഈ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
4" (10.2 സെന്റിമീറ്റർ) ക്യുഎച്ച്ഡി ഐപിഎസ് ഡിസ്പ്ലെയുള്ള ഹാൻഡ്സെറ്റിൽ ചിത്രങ്ങൾ, വിഡിയോ, ഗെയിംസ് എന്നിവയ്ക്ക് പ്രത്യേകം ഫീച്ചറുകളുണ്ട്. 3ജി സപ്പോർട്ട് ചെയ്യും. 1.3 ജിഗാഹെഡ്സ് ക്വാഡ്കോർ പ്രോസസർ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി.
ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1ൽ ഒഎസിൽ പ്രവർത്തിക്കുന്ന ഫ്രീഡം 251 നു ഒരു വർഷം വാറന്റിയും നൽകുന്നു. ഇന്ത്യയിൽ 650ൽ കൂടുതൽ സർവീസ് സെന്ററുകളുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
KEY SPECS
Display
4.00-inchProcessor
1.3GHzFront Camera
0.3-megapixelResolution
540x960 pixelsRAM
1GBOS
Android 5.1Storage
8GBsource:- manorama
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ