രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍..!!
ചില കാര്യങ്ങളെയോ/ആളുകളെയോ രഹസ്യമായി നിരീക്ഷിക്കുന്നതിന് പൊതുവേ
പറയുന്ന പേരാണ് 'സ്പൈയിംഗ്'. ഗവണ്മെന്റ്റും രഹസ്യ ഏജന്‍സികളും
പലതരത്തിലുള്ള സ്പൈയിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
ഡെസ്ക്ടോപ്പുകളിലും ലാപ്പ്‌ടോപ്പുകളിലും മാത്രമല്ല ഇപ്പോള്‍ ആന്‍ഡ്രോയിഡ്
ഡിവൈസുകളിലും ഈ തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ലഭിക്കും. അക്കൂട്ടത്തിലെ
മികച്ച ചില ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെ പരിചയപ്പെടാം.
1) സ്പൈ ക്യാമറ ഒഎസ് (Spy Camera OS)
ആരുമറിയാതെ ഫോട്ടോകളെടുക്കാന്‍ ഈ ആപ്പ് നിങ്ങളെ സഹായിക്കും. ഷട്ടര്‍
സൗണ്ട്, ഫ്ലാഷ് എന്നിവ ഓഫായിരിക്കുമെന്ന് മാത്രമല്ല എടുക്കുന്ന ഫോട്ടോകള്‍
ചില രഹസ്യ ഫോള്‍ഡറുകളില്‍ സൂക്ഷിക്കുകയും ചെയ്യും.
ഡൗൺലോഡ് ലിങ്ക്
2)ഇയര്‍ സ്പൈ (Ear Spy)
2)ഇയര്‍ സ്പൈ (Ear Spy)
നിങ്ങളുടെ ഫോണ്‍ വച്ചിരിക്കുന്ന സ്ഥലത്തെ സംഭാഷണങ്ങള്‍ കുറച്ചകലെ
നിന്ന് ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ കേള്‍ക്കാന്‍ അവസരമൊരുക്കുകയാണ് ഈ
ആപ്ലിക്കേഷന്‍ ചെയ്യുന്നത്. വളരെ ചെറിയ സംഭാഷണശകലങ്ങള്‍ പോലും
പിടിച്ചെടുത്ത് ഉപഭോക്താവിന് കേള്‍ക്കാന്‍ കഴിയുന്ന രീതിയിലേക്ക്
മാറ്റുകയും ചെയ്യുമിതില്‍.
ഡൗൺലോഡ് ലിങ്ക്
3)ഐപി ക്യാം വ്യൂവര്‍ (Ip Cam Viewer)
ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് ഐപി ക്യാം, ഡിവിആര്‍, നെറ്റുവര്‍ക്ക്
വീഡിയോ റെക്കോര്‍ഡര്‍, ട്രാഫിക്ക് ക്യാമറകള്‍, സിസിടിവി തുടങ്ങിയ
ക്യാമറകള്‍ നിയന്ത്രിക്കാനും അതിലെ ദൃശ്യങ്ങള്‍ കാണാനും കഴിയും.
ഡൗൺലോഡ് ലിങ്ക്
4)ഓട്ടോമാറ്റിക് കോള്‍ റെക്കോര്‍ഡര്‍(Automatic Call Recorder)
നിങ്ങള്‍ കോള്‍ ചെയ്യുമ്പോഴോ ഫോണിലേക്ക് കോള്‍ ലഭിക്കുമ്പോഴോ ഈ
ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത്
സൂക്ഷിക്കുന്നു.
ഡൗൺലോഡ് ലിങ്ക്
5)മോണിറ്റര്‍ കോള്‍ എസ്എംഎസ് ലൊക്കേഷന്‍ (Monitor Call Sms Location)
എസ്എംഎസ്, ഫോട്ടോകള്‍, ലൊക്കേഷന്‍, കോള്‍-ലോഗ്സ് തുടങ്ങി ആന്‍ഡ്രോയിഡ്
മൊബൈലുകളിലെ നിരവധി കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാം.
ജിപിഎസ് ഓഫായിട്ടുള്ള ഫോണിനെപോലും ഒരു വെബ്സൈറ്റിന്‍റെ സഹായത്തോടെ
ലൊക്കേറ്റ് ചെയ്യാനിതിലൂടെ സാധിക്കും.ഡൗൺലോഡ് ലിങ്ക്
ഈ കൂട്ടത്തില്‍ നിന്ന് വ്യത്യസ്തനാണ് 'ആന്‍റി സ്പൈ മൊബൈല്‍' ആപ്പ്.
നിങ്ങളുടെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള സ്പൈവെയറുകള്‍
ഇന്‍സ്റ്റോളായിട്ടുണ്ടെങ്കില്‍ ഈ ആപ്ലിക്കേഷന്‍ അതിനെ കണ്ടുപിടിക്കാനും
നീക്കം ചെയ്യാനും സഹായിക്കുന്നു.
ഡൗൺലോഡ് ലിങ്ക്