-->

HIDE IT PRO APP ഹാക്ക് ചെയ്യാന്‍ കഴിയും!


ഹൈഡ് ഇറ്റ്‌പ്രൊ, അല്ലെങ്കില്‍ ഓഡിയോ മാനേജര്‍ ആന്‍ഡ്രോയിഡില്‍ നമ്മുടെ പേര്‍സണല്‍ ഫയല്‍സ് ഹൈഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് എന്നത് എല്ലാവര്ക്കും അറിയാം. ഈ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്കിട്ട് ഒരു പണി തന്നാലോ..?

കിട്ടും മക്കളെ ഒരു 8ന്‍റെ പണി.

ഈ ഹൈഡ് ഇറ്റ്‌പ്രൊ ഒരിക്കിലും നമ്മുടെ ഫയല്‍സ് എന്ക്ര്പിറ്റ് ചെയ്യുന്നില്ല.എന്നതാണ് നമുക്ക് കിട്ടുന്ന പാര. ഇനി എങ്ങനെയാണ് ഈ ഹൈഡ് ഇറ്റ്‌പ്രൊ വര്‍ക്ക്‌ ചെയ്യുന്നത് എന്ന് നോക്കാം.

ഹൈഡ് ഇറ്റ്‌ പ്രൊ .. ഫയല്‍സ് ഹൈഡ് ചെയ്യുന്ന ഒരു ആപ്പ്' മാത്രം ആണ് എന്ന് അറിയുക.

 നിങ്ങള്‍ ഹൈഡ് ഇറ്റ്‌ പ്രൊ യിലേക്ക് മൂവ് ചെയ്യുന്ന ഫയല്‍സ് നേരെ മെമ്മറി കാര്‍ഡ്‌ലേക്കാണ് പോകുന്നത്, എന്നിട്ട് ആ ഫയല്‍ന്‍റെ എക്സ്റ്റന്‍ഷന്‍ .bin എന്നതിലേക്ക് മാറ്റി, ആ ഫയല്‍ ഹൈഡ് ചെയ്യുന്നു.
ഇത്ര മാത്രമേ ഹൈഡ് ഇറ്റ്‌ പ്രൊയില്‍ സംഭവിക്കുന്നത്. ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. 

ഹൈഡ് ഇറ്റ്‌ പ്രൊ ഹൈഡ് ചെയ്യ്തു എന്ന് കരുതുന്ന ഫയല്‍സ് നമുക്ക് മറ്റാരു അപ്ലിക്കേഷന്‍ ഇല്ലാതെ തന്നെ കാണാം.

അതിനായി നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്ണില്‍.

 1. Open stock file browser (My files)
2. Tap menu button
3. "More"
4. Go to Settings
5. Check "Show hidden files" and press back
6. And go "sdcard/ProgramData/Android/Language/.fr/ ഇവിടെ എക്സ്ട്രാസ്/ ഫോട്ടോസ്/വീഡിയോസ്

എന്നിങ്ങനെയുള്ള 3 ഫോള്‍ഡറുകള്‍ കാണാം. അതില്‍ നിങ്ങള്‍ക്കു ഇഷ്ട്ടമുള്ള ഫോള്‍ഡര്‍ എടുത്ത് അതിലെ ഫയല്‍ കോപ്പി ചെയ്യുക.
എന്നിട്ട്‌ മറ്റാരു ഫോള്‍ഡറിലേക്ക് മാറ്റി അതിനെ റിനെയിം ചെയ്യുക.
അപ്പോള്‍ കാണാം നിങ്ങള്‍ ആരും കാണാതെ ഒള്ളിപിച്ചു വെച്ചിരുന്ന ഫയല്‍സ്.
ഉദാഹരണത്തിനു നിങ്ങള്‍ ഫോട്ടോസ് എന്നാ ഫോള്‍ഡറിലെ ഒരു ഫയല്‍ ആണ് എടുത്തെതെങ്കില്‍ ആ ഫയല്‍നെ
a.jpg ആക്കി സേവ് ചെയ്യുക. എന്നിട്ട്‌ നോക്ക്.. കിട്ടിയോ ഹൈഡ് ചെയ്ത ഫയല്‍..?

അതെ ഇനി ഞങ്ങള്‍ ഒരു സെക്യൂരിറ്റി ടിപ്പ് തരാം.

ഇങ്ങനെ ഹൈഡ് ചെയ്ത ഫയല്‍സ് മറ്റൊരാള്‍ക്ക് മുകളില്‍പ്പറഞ്ഞ ഐഡിയ വഴി കിട്ടാതിരിക്കാന്‍.

ഒന്ന് നിങ്ങള്‍ ഹൈഡ് ഇറ്റ്‌ പ്രൊയില്‍ settingസില്‍ പോയി അതില്‍
advance settingസില്‍ താഴെകാണുന്ന ചിത്രത്തില്‍ പോലെ vault location SD cardഡില്‍ നിന്നും ഫോണ്‍ലേക്ക് മാറ്റുക


( സ്വന്തമായി ഒരു കിണര്‍ കുഴിച്ചു i mean root/newfolder/virus/dontopen/lib/bin/game/pro/ഇപ്പോ മനസിലായില്ലേ..? അങ്ങനെ വല്ലേ ഐഡിയ ചെയ്ത് പേര്‍സണല്‍ ഫയല്‍സ് കുഴിച്ചു മുടുക.)

പിന്നെ Root App Delete എന്നൊരു ആപ്പ് ഉണ്ട്. അത് വെച്ചു my files എന്നാ സിസ്റ്റം ആപ്പ് ഡിസെബിള്‍ ചെയ്യുക.


നിങ്ങളുടെ ഫോണ്‍ ആണ് ചിലപ്പോള്‍ എവിടെയെങ്കില്ലും വെച്ചു മറന്നു പോകും. അല്ലെങ്കില്‍ വേറെ ആരുടെ കൈയില്‍ കിട്ടാം.
അതുകൊണ്ട് ജിവിതത്തിലെ ആ.. അസുലഭമുഹൂര്‍ത്തങ്ങള്‍ ഒന്നും തന്നെ ഫോണ്ണില്‍ സേവ്ചെയ്തു വെക്കേണ്ട. ഇനി അങ്ങനെ വെക്കണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍. എന്ക്ര്പിറ്റ് ചെയ്തു വെക്കുക,

അതെ ഒന്ന് ഓര്‍ത്താല്‍ നന്ന്... ഒരു നിമിഷം മതി ഈ ഇന്റര്‍നെറ്റ് മൊത്തം പരക്കാന്‍.