32 ബിറ്റും 64 ബിറ്റും തമ്മിലുള്ള വ്യത്യാസം


10 സെ.മി വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ 20 സെ.മി കനമുള്ള ഒരു വസ്തു കയറ്റാന്‍ നോക്കുന്നതിന് തുല്യമാണ് ഒരു 32ബിറ്റ് കമ്പ്യൂട്ടറില്‍ 64 ബിറ്റ് സപ്പോര്‍ട്ട് ഉള്ള വിന്‍ഡോസ് ഇടുന്നത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നടക്കില്ല.
ഒരു പ്രൊസസര്‍ ആര്‍ക്കിടെക്റ്റ്വറിനെ പറ്റി പറയുമ്പോള്‍ മൂന്ന് ഘടകങ്ങള്‍ ഉണ്ടാവും അതായത്, വിവരങ്ങള്‍ സഞ്ചരിക്കുന്ന പാതയുടെ വലിപ്പം (datapath width) , സംഭരിച്ച് വെക്കാവുന്ന പൂര്‍ണ്ണസംഖ്യയുടെ വ്യാപ്തി (integer size) , കൈകാര്യം ചെയ്യാവുന്ന മെമറിയുടെ പരിധി (memory addresses) തുടങ്ങിയവയാണ്.
Datapath width നെ പറ്റി പറയുമ്പോള്‍ ഒരേ സമയം 32 സെ.മി വ്യാസമുള്ള കുഴലിനെക്കാള്‍ കൂടുതല്‍ വെള്ളം 64 സെ.മീ വ്യാസമുള്ള കുഴലിലൂടെ ഒഴുകും. വെള്ളത്തിന് പകരം ‍ഡേറ്റയെ സങ്കല്‍പിച്ചാല്‍ മതി. ഇതാണ് 64 ബിറ്റ് കമ്പ്യൂട്ടിംഗിനെ വേഗത ഉള്ളതാക്കുന്നത്.
ഒരു 32ബിറ്റ് രെജിസ്റ്ററില്‍ 2 റെയ്സ് റ്റു 32 വിവിധ മൂല്യങ്ങള്‍ ശേഖരിച്ച് വെക്കാം അഥവാ 4,294,967,296. അതായത് 32 ബിറ്റ് മെമറി ആക്സസ് ഉള്ള ഒരു പ്രൊസസറിന് 4 ജി.ബി വരെയുള്ള മെമറി ആക്സസ് ചെയ്യാം.അത് പോലെ 64 ബിറ്റ് രെജിസ്റ്ററില്‍ 2 റെയ്സ് റ്റു 64 വിവിധ മൂല്യങ്ങള്‍ ശേഖരിച്ച് വെക്കാം അഥവാ 18,446,744,073,709,551,616. അതായത് 17,179,869,184 ജി.ബി വരെയുള്ള മെമറി ആക്സസ് ചെയ്യാം.
സംഭരിച്ച് വെക്കാവുന്ന പൂര്‍ണ്ണസംഖ്യയുടെ വ്യാപ്തി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതിലും നേരത്തെ പറഞ്ഞ Exponentiation ബാധകമാവും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കാം.http://en.wikipedia.org/wiki/Integer_(computer_science)
പക്ഷേ മെമറിയുടെ കാര്യത്തില്‍ Windows 8 Pro യില്‍ 512 GB ആണ് പരിധി. Windows Server 2012 Datacenter ല്‍ 4 TB വരെയും Windows 7 Ultimate ല്‍ 192 GB വരെയുമാണ് പരിധി.
THWARIKH ANVAR T S

Founder and Editor-in-chief of 'TechArt+' , I am a Computer Science Engineering Graduate and Self Proclaimed Hacker, with Study in various aspects of Internet Security. Strong supporter of Anonymous Hackers.

വളരെ പുതിയ വളരെ പഴയ