നമുക്ക് വരുന്ന മിസ്ഡ് കോളുകള്‍ ആരുടേതാണെന്നും മറ്റും കണ്ടുപിടിച്ചുതരാനും മറ്റും പല്പപോഴും ആഗോള ടെലഫോണ്‍ ഡയറക്ടറിയെന്നറിയപ്പെടുന്ന ട്രൂകോളര്‍ ഉപയോഗിക്കാറുണ്ട്.
ട്രൂകോളറിന്റെ വെബ്സൈറ്റോ അല്ലെങ്കില്‍ ആപ്ളിക്കേഷനോ മറ്റോ ഉപയോഗിച്ച് നമ്പര്‍ കണ്ടുപിടിക്കാനാകും. പക്ഷേ സ്വകാര്യത ഇഷ്ടപ്പെടുന്ന പലര്‍ക്കും അത് ഇഷ്ടപ്പെട്ടെന്ന് വരില്ല. കാരണം നമ്മുടെ ഇഷ്ടമനുസരിച്ചല്ല പലപ്പോഴും നമ്മുടെ നമ്പര്‍ ലിസ്റ്റ് ചെയ്യുക.
എങ്ങനെയാണ് ട്രൂകോളര്‍ സേര്‍ച്ചില്‍ നിന്ന് നമ്മുടെ നമ്പര്‍ അണ്‍ലിസ്റ്റ് ചെയ്യാനാകുക. ഗൂഗിള്‍വരെ സ്വകാര്യവിവരങ്ങള്‍ സേര്‍ച്ച് ഹിസ്റ്ററിയില്‍നിന്നും മാറ്റാന്‍ അനുവാദം നല്‍കുമ്പോള്‍ ട്രൂകോളറും അതിന് സഹായിക്കുന്നുണ്ട്.
ട്രൂകോളര്‍ വെബ്സൈറ്റില്‍ പോയി- Support എന്ന പേജിലേക്ക് പോകുക. അതില്‍ Most helpful answers എന്നതില്‍ I want to delist my number on Truecaller എന്നതില്‍ ക്ളിക്ക് ചെയ്താല്‍ Unlist phone number എന്ന പേജിലെത്തും. ഇവിടെ നമ്പര്‍ നല്‍കി വെരിഫൈ ചെയ്ത ശേഷം Unlist ചെയ്യാനാകും -
Tags:
Romance