ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്നും എന്തെങ്കിലും ഡിലീറ്റ് ആയിപോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യും ?
ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്നും എന്തെങ്കിലും ഡിലീറ്റ് ആയിപോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യും ?
ഹാര്‍ഡ് ഡിസ്‌കില് നിന്നും ഒരു ഫയല് ഡിലീറ്റ് ചെയ്യുമ്പോള് എന്താണ് സംഭവിക്കുന്നതെന്നറിയണ്ടെ?
ഒരു ഡാറ്റ ഹാര്‍ഡ് ഡിസ്‌കില് റൈറ്റ് ചെയ്യുന്നതോടൊപ്പം തന്നെ ഒരു സൂചിക (Index) കൂടി അതില് ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ സൂചികയാണ് ഹാര്‍ഡ് ഡിസ്‌കില് ഒരു ഫയല് നിലവിലുണ്ട് എന്നു നമ്മളെ അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില് ഫയല് ഏതു പാര്‍ട്ടീഷനിലാണ് റൈറ്റ് ചെയ്യിരിക്കുന്നതു എന്നറിയാന് സാധിക്കും. ഒരു ഫയല് ഡിലീറ്റ് ചെയ്യുന്നതോട് കൂടി ഈ സൂചിക മാത്രമായിരിക്കും അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ഡാറ്റ അവിടെ നിന്നും നീക്കം ചെയ്യുകയൊ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ഡാറ്റയുടെ മുകളില് ഓവര് റൈറ്റ് (Over Write) ചെയ്യുമ്പോള് മാത്രമാണ് ഇവിടെ നിന്നും ഡാറ്റ യഥാര്‍ഥത്തില് നീക്കം ചെയ്യപ്പെടുന്നത്. പ്ലാറ്ററുകളിലൂടെ ഹെഡ്, ട്രാക്കുകളും സെക്ടറുകളും ക്ലസ്റ്ററുകളും വഴി കറങ്ങി വീണ്ടും അവിടെ എത്തുമ്പോള് മാത്രമായിരിക്കും ഇതു സംഭവിക്കുന്നതു. അതു കൊണ്ട് തന്നെ റീസൈക്കിള് ബിന്നില് നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളും മറ്റും നമുക്ക് വീണ്ടെടുക്കാന് സാധിക്കും. ഇതു വഴി ഒരു െ്രെകം ചെയ്തിട്ടുണ്ടെങ്കില് നശിപ്പിച്ച ഡാറ്റയുടെ വിവരങ്ങളും മറ്റും നമുക്ക് പ്രത്യേകം തയ്യാര് ചെയ്ത സോഫ്റ്റ് വെയറുകള് വഴി വീണ്ടെടുക്കാന് കഴിയും.
എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചില സമയങ്ങളില്‍ നമുക്ക് തന്നെ പാരയായി വരാറുണ്ട് ടെബോനായര്‍ബ്ലോഗ്, മോബികാമ എന്നിങ്ങനെയുള്ള വെബ്‌സൈറ്റ്കള്‍ കാണിക്കുന്ന വീഡിയോകള്‍ അഡ്വാന്‍സ് റിക്കവറി സോഫ്റ്റ്‌വെയര്‍കള്‍ കൊണ്ട് റിക്കവര്‍ ചെയ്താണ്. മൊബൈല്‍ഫോണ്‍ നന്നാകാന്‍ കൊടുക്കുമ്പോള്‍ അതലെ മെമെറി കാര്‍ഡുകള്‍ റിക്കവര്‍ സ്‌കാന്‍ ചെയ്തു അതിലെ അശീല വീഡിയോകള്‍ മാത്രം എടുക്കുകയും അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു പണമുണ്ടാക്കുകയും ചെയ്യുന്നു ഇത്തരം വെബ്‌സൈറ്റ്കള്‍ ചെയ്യുന്നത്.
എന്നാല്‍ സ്വന്തം കിടപ്പുമുറി രംഗങ്ങള്‍ മൊബൈല്‍ഫോണ്‍ പകര്‍ത്തുന്ന നിങ്ങള്‍ അത് ഡിലീറ്റ്, ആ മെമെറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്താല്ലും ആ വീഡിയോകള്‍ അവിടെത്തന്നെ കിടക്കുന്നുണ്ടാകും. ഒരു പക്ഷെ നിങ്ങള്‍ അത് അറിയുന്നില്ല. എന്നാല്‍ അത് അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതം തകര്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി.
ഇത്തരം വീഡിയോകള്‍ നശിപിക്കാന്‍ (വീഡിയോ മാത്രമല്ലാട്ടോ മറ്റു ഏതു ഫയല്‍ അയാല്ലും) ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കാന്‍ ഈ സേഫ് ഇറെസ് എന്നാ സോഫ്റ്റ്‌വെയര്‍ കൊണ്ട് സാധിക്കും. ഇതു ഉപയോഗിക്കാന്‍ വലിയ സോഫ്റ്റ്‌വെയര്‍ പരിജ്ഞാനം ഒന്നും വേണ്ട
നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഫയല്‍,അല്ലെങ്കില്‍ ഫോള്‍ഡര്‍ ഒന്ന് ഡ്രാഗ് ചെയ്തു ആ വിന്‍ഡോലേക്ക് ഇടുക എന്നിട്ടു സേഫ് ഇറെസ് ഫയല്‍സ് ക്ലിക്ക് ചെയ്യുക അത്രമാത്രം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ