-->

249 രൂപയ്ക്ക് ബിഎസ്എൻഎൽ അൺലിമിറ്റഡ് ഡേറ്റ, 1 GB 1രൂപയിൽ താഴെ!





രാജ്യത്തെ ടെലികോം മേഖലയിലെ മൽസരത്തിൽ വൻ ഓഫറുകളുമായി പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും രംഗത്ത്. കേവലം 249 രൂപയ്ക്ക് ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഇന്റർനെറ്റ് സേവനം ലഭിക്കും. വയർലൈൻ ബ്രോഡ്‌ബാൻഡ് വഴിയാണ് പരിധിയില്ലാ ഇന്റർനെറ്റ് നൽകുക.
മാസവും 300 ജിബി വരെ ഉപയോഗിക്കുന്നവർക്ക് ഒരു ജിബി ഡേറ്റയ്ക്ക് ഒരു രൂപയിൽ താഴെ മാത്രമേ വരൂ. റിലയൻസ് ജിയോ ഒരു ജിബി ഡേറ്റയ്ക്ക് 50 രൂപ ഈടാക്കുമ്പോൾ എയർടെൽ 51 രൂപയാണ് വാങ്ങുന്നത്. സെപ്റ്റംബർ ഒൻപത് മുതൽ ബിഎസ്എൻഎല്ലിന്റെ ‘എക്സ്പീരിയൻസ് അൺലിമിറ്റഡ് ബിബി 249’ പ്ലാൻ നടപ്പിൽവരും.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനത്തിലേക്ക് കൂടുതൽ വരിക്കാരെ ചേർക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. 249 വയർലൈൻ ബ്രോഡ്ബാൻഡിൽ 2 എംബിപിഎസ് വേഗതയിൽ ഡൗൺലോഡ് ചെയ്യാം. അതേസമയം, ഈ പ്ലാനിൽ ആറു മാസത്തിനു ശേഷം റെഗുലർ ബ്രോഡ്ബാൻഡ് പ്ലാനിലേക്ക് മാറുന്നതാണ്.