-->

ഇന്റര്‍നെറ്റിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത്..




ഇന്റര്‍നെറ്റിനെക്കുറിച്ച് നിങ്ങള്ക്ക് എന്തെല്ലാം അറിയാം. അതിരാവിലെ എഴുന്നേറ്റ് കമ്പ്യൂട്ടറിന്  മുന്‍പില്‍ ഇരുന്നാല്‍ മാത്രം പോര. അതിനെക്കുറിച്ച് കൂടുതല്‍ അറിയണം. ഇതാ നിങ്ങള്‍ അറിയേണ്ടത്….
1. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഏകദേശം 2.2 ബില്ല്യന്‍ ആളുകള്‍ ഉപയോഗിക്കുന്നു.2002ല്‍ ഇത് 600 മില്യണ്‍ മാത്രമായിരുന്നു. അതായത് പത്തു കൊല്ലം കൊണ്ട് 367 ശതമാനം വര്‍ധനവ്‌!!…
2. ഒരു ദിവസം ഫേസ്ബുക്കില്‍ 2.7 ബില്ല്യന്‍ ലൈക്കും 300 മില്യണ്‍ ഫോട്ടോയും അപ്പ് ലോഡ് ചെയ്യപ്പെടുന്നു.അതായത് ഏകദേശം 500 ടെറാബൈറ്റ് ഡാറ്റ!!…
3. സോഷ്യല്‍മീഡിയകളിലെ 40 ശതമാനം അക്കൌണ്ടുകളും 8 ശതമാനം മെസ്സേജുകളും സ്പാമേഴ്സിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ്…
4. ഗൂഗിളില്‍ എല്ലാ മാസവും 100 ബില്ല്യന്‍ സേര്‍ച്ചുകള്‍ ഉണ്ടാകുന്നു.അതായത് സെക്കണ്ടില്‍ 400,000 സെര്‍ച്ചുകള്‍…
5. യു.കെയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലാണ് ആദ്യത്തെ വെബ്‌കാം നിര്‍മിക്കപ്പെട്ടത്…
6. 1991 ഓഗസ്റ്റ്‌ ആറിനാണ് ലോകത്തിലെ ആദ്യത്തെ വെബ്സൈറ്റും വെബ്‌സെര്‍വറും ഉത്ഘാടനം ചെയ്തത്.ഊര്‍ജ്ജതന്ത്രജ്ഞന്‍, ടിം ബെര്‍നെഴ്സ് ലീ ആയിരുന്നു ഉത്ഘാടകന്‍…
7. ലോകത്തിലെ ഏറ്റവും വിലകൂടിയ ഡൊമൈന്‍ നെയിമുകളായ  ‘ഇന്‍ഷുവര്‍.കോം’, 16 മില്യണ്‍ ഡോളറിനും ‘സെക്സ്.കോം’ ’14 മില്യണ്‍ ഡോളറിനും ആണ് വിറ്റ് പോയത്…
8. ഇന്റെര്‍നെറ്റിന്റെ ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം ഐസ്ലാന്‍ഡ്‌ ആണ്.97.8% പേരാണ് അവിടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്.രണ്ടാം സ്ഥാനം അമേരിക്കക്കും(78.3%) മൂന്നാം സ്ഥാനം ചൈനക്കുമാണ്(38.4%).ഏറ്റവും താഴെ നോര്‍ത്ത് കൊറിയ ആണ് (0%)…
9. ഫിലിപ്പ് എം പാര്‍ക്കര്‍ എന്ന ആളാണ്‌ വെബ്ബില്‍ നിന്നും അറിവ് ശേഖരിച്ച് ബുക്ക്‌ ഉണ്ടാക്കുന്ന തരം ‘അല്‍ഗോരിതം’ നിര്‍മ്മിച്ചത് . 200,000ല്‍ പരം  ബുക്കുകളാണ് അദ്ദേഹം നിര്‍മ്മിച്ചത്‌…
10. ഇന്റര്നെറ്റിലുള്ള എല്ലാ ഡാറ്റകളുടെയും ഭാരം, എന്നത് ഒരു ഔണ്‍സിനെ 0.2 മില്ലിയനായി ഭാഘിച്ചാല്‍ എത്ര കിട്ടുമോ അത്രയുമാണ്.അതായത്, ലോകത്തിലെ ഏറ്റവും ചെറിയ മണല്‍തരിയുടെ ഭാരം…