-->

ജിമെയിലില്‍ ഇനി ‘കുത്ത്’ ഒരു സംഭവമേ അല്ല !




നമ്മളോട് ആരെങ്കിലും മെയില്‍ അഡ്രെസ്സ് ചോദിച്ചാല്‍ പിന്നെ അത് പറഞ്ഞു കൊടുക്കുവാനുള്ള വിഷമം നമുക്ക് നന്നായി അറിയുന്നതാണ്. കാരണം അതിലുള്ള കുത്തും സീറോയും ഓയും ഒക്കെ ആംഗ്യഭാഷയില്‍ പറഞ്ഞു നമ്മളൊരു വഴിക്കാവും. ഇങ്ങനെ കോമ്പ്ലെക്സ് മെയില്‍ ഐഡി ഉണ്ടാക്കി കുടുങ്ങിയ ആളുകള്‍ക്കൊരു സന്തോഷ വാര്‍ത്ത‍. ജിമെയിലിലെ കുത്ത് മൈന്‍ഡ് ചെയ്യേണ്ടതെ ഇല്ലെന്നാണ് ആ വാര്‍ത്ത‍.
ഇത് മുന്‍പേ ഉള്ളതാണെങ്കിലും ആര്‍ക്കും അറിയില്ലെന്നതാണ് സത്യം. ഇനി കാര്യത്തിലേക്ക് കടക്കാം. നിങ്ങളില്‍ പലരുടെയും ജിമെയില്‍ ഐഡി ഇങ്ങനെ ആയിരിക്കും.
  • thwarikh.tech@gmail.com
  • thwarikh.anvar@gmail.com
ഇവരോട് മെയില്‍ അഡ്രെസ്സ് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ ഇങ്ങനെ പറഞ്ഞു കൊടുക്കും. thwarikh  dot tech  at gmail.com എന്ന്. കേള്‍ക്കുന്നവര്‍ ഇത് കേട്ട് നട്ടം തിരിയും എന്നതാണ് സത്യം. കാരണം dot എന്നത് വെറും dot ആണോ അതോ അതൊരു കുത്താണോ എന്നതാവും അവര്‍ ആലോചിക്കുക. ഇനി അങ്ങിനെ ആലോചിച്ചു തല പുണ്ണാക്കേണ്ട എന്നാണ് ജിമെയില്‍ അധികൃതര്‍ പറയുന്നത്. കാരണം dot ഉള്ളതും dot ഇല്ലാത്തതും ഒരാളുടെ മെയിലിലെക്കാണ് വന്നെത്തുക. രണ്ടും ഒരാളുടെ പേരിലാണ് ജിമെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതാണ് അതിനു കാരണം. അതായത്,
thwarikh.tech@gmail.com എന്ന മെയില്‍ ഐഡിയും thwarikhtech@gmail.com എന്ന ഐഡിയും ഒന്നാണത്രെ. ഇനി മുതല്‍ ആര്‍ക്കെങ്കിലും ഐഡി പറഞ്ഞു കൊടുക്കുമ്പോള്‍ dot ഇല്ലാതെ തന്നെ പറയാം എന്ന് ചുരുക്കം.


ഇനിയും മലസ്സിലാത്തവര്‍ക്ക്, thwarikh.anvar@gmail.com ഉം thwarikhanvar@gmail.com തമ്മില്‍ വ്യത്യാസം ഇല്ലെന്നു ചുരുക്കം.
ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്ന അടുത്ത ചോദ്യത്തിലേക്ക് കടക്കാം. മാറ്റെതൊക്കെ ഇമെയില്‍ കമ്പനികള്‍ ആണ് ഈ സൗകര്യം നല്‍കുന്നത് എന്നതാകും നിങ്ങളുടെ അടുത്ത ചോദ്യം.
  • കുത്ത് ഒരു സംഭവം ആകുന്ന ഇമെയില്‍ കമ്പനികള്‍: Microsoft Outlook, Yahoo Mail, Apple iCloud
  • കുത്ത് ഒരു സംഭവം അല്ലാത്ത കമ്പനികള്‍: Gmail, Facebook
  • കുത്ത് തന്നെ നിരോധിച്ചവ: Twitter
ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ഇമെയില്‍ ഉപയോഗിക്കുമ്പോള്‍ ഇനി ജിമെയില്‍ ഉപയോഗിക്കുകയാകും കൂടുതല്‍ ബെറ്റര്‍ എന്ന അഭിപ്രായം ആണ് ഈ ലേഖകന് ഉള്ളത്. വായനക്കാര്‍ക്ക് വ്യത്യസ്തമായ അഭിപ്രായം ഉണ്ടായേക്കാം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ചുവടെ നല്‍കുമല്ലോ ?