ഹാക്കര്‍മാരുടെ വെബ് ബ്രൌസര്‍.
1 min read
മന്ത്ര ഒരു സാധാരണ വെബ് ബ്രൌസര്‍ അല്ല ഹാക്കര്‍മാര്‍ക്ക് വേണ്ടി ഹാക്കിംഗ് പ്ലഗ്ഗിന്‍, ആഡ് ഓണ്‍, എന്നിങ്ങനെ പലതരം ടൂള്‍സ് ഇന്‍സ്റ്റാള്‍ ചെയ്തു ഇറക്കിയതാണ്മന്ത്ര സെക്യൂരിറ്റി ടൂള്‍കിറ്റ് എന്ന ഓപ്പണ്‍സോഴ്സ് വെബ് ബ്രൌസര്‍.
ലോകത്തെമ്പാടുമുള്ള ഹാക്കര്‍മാരുടെ ഓണ്‍ലൈന്‍ അനുഭവങ്ങളെ കൂടുതല്‍ ആനന്ദകരവും എളുപ്പമുള്ളതും സൗകര്യപ്രദവുമാക്കാനായി സ്വതന്ത്രവും തുറന്നതുമായ സോഫ്റ്റ്‌വേര്‍ ഉല്‍പന്നങ്ങളും ടെക്നോളജികളും നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്ര്വര്‍ത്തിക്കുന്ന ഒരു ആഗോള കൂട്ടായ്മയാണ് മന്ത്ര നെറ്റ്‌വര്‍ക്ക് വെബ് ബ്രൌസര്‍ തുടങ്ങിയത്.

ഇത് ഒരു സ്വതന്ത്രവും തുറന്നതുമായ ഒരു പൊതുസ്വത്തായി തുടരും എന്നു ഉറപ്പു വരുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമ്മര്‍മാരും,പെന്‍ ടെസ്റ്റര്‍മാരും ഉണ്ട് മന്ത്ര എന്ന വെബ് ബ്രൌസര്‍ നിര്‍മാണത്തിന്‍ പിന്നില്‍.
"ഞങ്ങള്‍.തുറന്നതും സ്വതന്ത്രവുമായ സ്റ്റാന്‍ഡേര്‍ഡുകള്‍ കൂടുതല്‍ നവീനവും പുരോഗമനപരവുമായ ചിന്തയെയും അങ്ങനെ തിരഞ്ഞെടുക്കാനായി കൂടുതല്‍ ഉല്‍പ്പന്നങ്ങളുണ്ടാകുന്നതിനെയും പ്രോത്സാഹിപ്പിക്കുമെന്നും , സുരക്ഷിതവും വേഗത്തിലുള്ളതുമായ ഏറ്റവും നല്ല ഓണ്‍ലൈന്‍ അനുഭവങ്ങള്‍ എല്ലാവരുടെയും അവകാശവുമാണെന്നും വിശ്വസിക്കുന്നവരുമാണ് ഞങ്ങള്‍." എന്നാണ് മന്ത്ര നെറ്റ്‌വര്‍ക്കിന്‍റെ സ്ഥാപകനായ അഭി.എം.ബാലകൃഷ്ണന്‍ പറയുന്നത്.
ഈ ബ്രൌസര്‍ വിന്‍ഡോസ്, ലിനക്സ്, മാക് എന്നി ഓ.എസ്കളില്‍ വര്‍ക്ക് ചെയ്യും.
ഈ ബ്രൌസര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സന്ദര്‍ശിക്കു.
http://www.getmantra.com