വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് അഥവാ വി.പി. എന്‍ എന്നാല്‍ ഒരു സ്വകാര്യ കമ്പനി നടത്തുന്ന അനോണിമസ് ഇന്റര്‍നെറ്റ് സര്‍വീസുകളെയാണ് വി.പി.എന്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത്. നിങ്ങളുടെ ഐ.പി അഡ്രെസ്സ് ഹൈഡ് ചെയ്യാന്‍ വേണ്ടിയും, ഹാക്കര്‍മാരുടെ കൈകളില്‍ പെടാതെ നിങ്ങള്‍ടെ ഫയല്‍ ട്രാന്‍സ്ഫര്‍ നെറ്റ്‌വര്‍ക്കുകള്‍ സുരക്ഷിതമാക്കുവാനും വേണ്ടിയാണ് ഇത്തരം സര്‍വീസ്കള്‍ നടത്തുന്നത്.
പണംകൊടുത്ത് ഉപഭോക്തകളുടെ ഐഡി ഇന്‍റര്‍നെറ്റില്‍ നിന്നും മറക്കാന്‍ ഈ സര്‍വീസുകള്‍ സഹായിക്കുന്നു എന്നത് നല്ല കാര്യം തന്നെയാണ്. എന്നാല്‍ ചില വി.പി.എന്‍ സര്‍വീസുകളെ നമുക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ല. കാരണം സൈബര്‍ ലോകത്തെ കിടുകിടാ വിറപ്പിച്ച ലുസെക് (Lulzsec) എന്ന ഹാക്കിംഗ് ഗ്രൂപ്പിലെ ഒരു ഹാക്കര്‍ (Recursion, aka Cody Andrew Kretsinger, 23, of Phoenix, Arizona) സോണി നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യുമ്പോള്‍ ഉപയോഗിച്ചത് ഹൈഡ്മൈആസ് എന്ന വി.പി. എന്‍ സര്‍വീസ് ആയിരുന്നു. ഇതൊരു യു.കെ ആസ്ഥാനമായ കമ്പനിയാണ്. ഇവരുടെ വി.പി.എന്‍ സര്‍വീസ് വാങ്ങുമ്പോള്‍ അവര്‍ തരുന്ന എഗ്രിമെന്റ് ഇങ്ങനെയാണ്
surf anonymously online, hide your IP address, secure your internet connection, hide your internet history, and protect your online identity.
എന്നാല്‍ എഫ്.ബി.ഐ ഈ ഹാക്കറെ പിടിച്ചപോള്‍ ഹൈഡ്മൈആസ് തങ്ങളുടെ സര്‍വീസ് ഇല്ലിഗല്‍ ആക്റ്റിവിറ്റിക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് TOSല്‍ എഴുതിട്ടുണ്ടെന്നു പറഞ്ഞ് തല തപ്പി. അവസാനം ഹൈഡ്മൈആസ് ഈ ഹാക്കര്‍ന്‍റെ സകല വിവരങ്ങളും ലോഗ് ചെയ്തിരുന്നു എന്ന് അറിഞ്ഞപോള്‍ ഞാന്‍ അടക്കം തരിച്ചുപോയി. അപ്പൊ അത്രേയുള്ളൂ വി.പി.എന്‍ സര്‍വീസ് തരുന്ന ഫ്രീഡം. അത് കൊണ്ട് മക്കളെ വെറുതെ ഹൈ പ്രൊഫൈല്‍ അറ്റാക്ക് ഒന്നും വി.പി.എന്‍ സര്‍വീസ് വെച്ചുകൊണ്ട് ഹാക്ക് ചെയ്യാന്‍ പോകേണ്ടാട്ടോ..!
ഇനി എന്തിനൊക്കെയാണ് വി.പി. എന്‍ സര്‍വീസ് ഉപയോഗിക്കുക എന്ന് നോക്കാം.
- അനോണിമസ് ആയി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍
- സ്വന്തം സര്‍വീസ് പ്രൊവിടെര്‍മാരുടെ ട്രാക്കിംഗ്ല്‍ നിന്നും രക്ഷപെടാന്‍
- ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ്‌കള്‍ക്ക്, ബ്ലോഗ്ഗര്‍മാര്‍, രാഷ്ട്രീയകാര്‍ക്ക് എന്നിവര്‍ക്ക് രഹസ്യമായി ചില തെളിവുകള്‍ പുറത്തു വിടാന്‍.
- ഗൂഗിള്‍ പോലെയുള്ള വന്‍കിട വെബ്സൈറ്റ്കളുടെ ട്രാക്കിംഗ് സിസ്റ്റ്ത്തില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കാം.
- ഫുള്‍ അനോണിമിറ്റി ഒപ്പം നിങ്ങളുടെ റിയല്‍ ഐ.പി ഹൈഡ് ചെയ്യാന്‍
- മറ്റു രാജ്യങ്ങളില്‍ ബ്ലോക്ക് ചെയ്ത വീഡിയോകള്‍ വെബ്സൈറ്റ് എന്നിവ തുറക്കാന്‍
- ഒരറ്റ ക്ലിക്ക് കൊണ്ട് സിസ്റ്റം,നിങ്ങള്‍ ഉപയോഗിക്കുന്ന പ്രോഗ്രാം, ബ്രൌസര്‍, ടൂള്‍സ് എന്നിവയ്ക്ക് അനോണിമസ് പ്രൊടെക്ഷന്‍
- ഐ.എസ്.പി. ബ്ലോക്ക് ചെയ്ത വി.ഓ.ഐ.പി. കാള്‍ പ്രോഗ്രാമുകള്‍ (skype,gtalk,nimbuzz,viber) ഉപയോഗിക്കാന്‍
- ഇന്റര്‍നെറ്റ് കരി നിയമങ്ങള്‍ ആയ ടോസ്, സോപാ എനിങ്ങനെയുള്ള നിയമങ്ങള്‍ ബ്ലോക്ക് ചെയ്ത വെബ്സൈറ്റ് തുറക്കാനും, ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുവാനും.. ഉദാഹരണത്തിന്
- ഈ ടോറന്റ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ (ഏജന്റ് ജാദൂവില്‍ നിന്നും രക്ഷനേടാന്‍ )